KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ അവലോകന യോഗം ചേർന്നു

കൊയിലാണ്ടി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ അവലോകന യോഗം ചേർന്നു. കെ ദാസൻ എം എൽ എ വിളിച്ച് ചേർത്ത അവലോകന യോഗത്തിൽ വൈസ് പ്രസിഡണ്ട് ഷീബ വരേക്കൽ, വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഇ അനിൽകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ജയരാജൻ, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥൻമാരായ നൗഷാദ്, സഹറുന്നീസ, അക്രഡിറ്റഡ് എഞ്ചിനിയർ ആദർശ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഇരുപതു വാർഡുകളിലും വാർഡ് മെമ്പർമാർ ചെയർമാൻമാരായ വാർഡ് വികസന സമിതികൾ രൂപീകരിക്കാനും തരിശുനിലങ്ങളുടെ സർവ്വേ നടത്തി മുഴുവൻ സ്ഥലത്തും കൃഷി ആരംഭിക്കാനും യുവജന സന്നദ്ധ സംഘടനകളുടെ സുഭിക്ഷ കേരളം പദ്ധതി വൻവിജയമാക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *