KOYILANDY DIARY

The Perfect News Portal

ചീഫ്‌സെ‌ക്രട്ടറിക്ക് പോലും വിമര്‍ശനപരമായി സംസാരിക്കേണ്ട അതിശയകരമായ സാഹചര്യo: പിണറായി

തലശേരി: ഭരണം വിട്ടൊഴിയുന്നഘട്ടത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചനടപടികളെക്കുറിച്ച് ചീഫ്‌സെ‌ക്രട്ടറിക്ക് പോലും വിമര്‍ശനപരമായി സംസാരിക്കേണ്ട അതിശയകരമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. തലശേരി റെയില്‍വെസ്റ്റേഷനില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള ഭരണത്തെക്കുറിച്ച് കടുത്ത അസംതൃപ്തി വ്യാപകമായി വന്നുകഴിഞ്ഞു. പുതിയ ഇടംതേടാന്‍ നോക്കുന്ന വര്‍ഗീയതക്ക് കേരളമണ്ണില്‍ ഇടംകൊടുക്കില്ലെന്ന വാശിയിലാണ് കേരളത്തിലെ ജനങ്ങള്‍ നില്‍കുന്നത്. ഈ കാര്യങ്ങളെല്ലാം നേരിടാന്‍ എല്‍ഡിഎഫിന് മാത്രമേ കഴിയൂ എന്ന തിരിച്ചറിവിലാണ് കേരളജനത. കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ എല്‍ഡിഎഫ് ആര്‍ജിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് വലിയമുന്നേറ്റമുണ്ടാക്കാന്‍ എല്‍ഡിഎഫിന് സാധിക്കും