KOYILANDY DIARY

The Perfect News Portal

ചന്ദ്രബോസ് വധക്കേസിന്റെ അന്തിമ വാദം ഇന്ന് തുടങ്ങും

തൃശൂര്‍: ചന്ദ്രബോസ് വധക്കേസിന്റെ അന്തിമ വാദം ഇന്ന് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങും. ഏതാനും ചില രേഖകള്‍ കൂടി പരിശോധിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് വിചാരണ കോടതി  ഇന്നത്തേക്ക് മാറ്റിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കണമെന്നായിരുന്നു ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥരുടെ വെഹിക്കിള്‍ ഡയറി, സ്റ്റേഷന്‍ ഡയറി എന്നിവ പരിശോധിക്കുന്നതിന് ഹൈക്കോടതി അനുമതി നല്‍കി. രണ്ടുദിവസത്തിനകം അന്തിമ വിചാരണ പൂര്‍ത്തിയാക്കി ഈ മാസം പതിനഞ്ചിനകം വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. ചന്ദ്രബോസിന്റേത് അപകടമരണമാണെന്നും നിസാം മാനസിക രോഗിയാണെന്നും വരുത്തിത്തീര്‍ക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.

 കുറ്റപത്രത്തിലെ 111 സാക്ഷികളില്‍ 22 പേരെയും പ്രതിഭാഗം സമര്‍പ്പിച്ച സാക്ഷിപ്പട്ടികയില്‍ നിന്നും കോടതി അനുവദിച്ച നാലു പേരെയുമാണ് വിസ്തരിച്ചത്. കഴിഞ്ഞവര്‍ഷം ജനുവരി 29നാണ് സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസ് ആക്രമിക്കപ്പെട്ടത്. ഒരുവര്‍ഷം തികയുന്നതിന് മുമ്പ്‌ തന്നെ കേസില്‍ വിധിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.