KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ബീച്ചിലെ സപ്ലൈകോ ഓണം മെഗാ ഫെയര്‍ നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

.

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ സപ്ലൈകോ ഓണം മെഗാ ഫെയര്‍ നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ഓണാഘോഷ പരിപാടികള്‍ നടത്താന്‍ ബീച്ച് വിട്ടുതരണം എന്നാണ് ആവശ്യം. പോര്‍ട്ട് ഓഫീസര്‍ക്കും സിവില്‍ സപ്ലൈസ് ഓഫീസര്‍ക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്. ശനിയാഴ്ച ബീച്ച് ഒഴിഞ്ഞുതരണമെന്നാണ് ഉത്തരവ്. തിങ്കളാഴ്ച വരെയാണ് ഓണം മെഗാ ഫെയര്‍ തീരുമാനിച്ചിരുന്നത്.

 

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നിര്‍ദേശം വന്നത്. മാവൂര്‍ റോഡിലടക്കം സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മെഗാ ഫെയര്‍ അവസാനിപ്പിക്കാനാണ് തീരുമാനമെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്ന് വൈകീട്ട് നാല് മണി വരെ തുടരാനാണ് ജീവനക്കാര്‍ക്കും മറ്റും നിര്‍ദേശം ലഭിച്ചിരിക്കുന്നത്. വലിയ പന്തലിട്ട് ശീതികരിച്ച വലിയ മുറിയാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ വലിയ കച്ചവടമാണ് പ്രതീക്ഷിച്ചിരുന്നത്.

 

ഫ്രീഡം സ്‌ക്വയറിന് സമീപമാണ് ബീച്ചിലെ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. അതിന് അടുത്ത് തന്നെയാണ് സ്‌പ്ലൈകോ ഫെയര്‍ നടത്തുന്നതും. ഈ സാഹചര്യത്തിലാകാം പുതിയ നിര്‍ദേശമെന്നാണ് വിലയിരുത്തല്‍.

 

Share news
error: Content is protected !!