KOYILANDY DIARY

The Perfect News Portal

തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡ് സംഘടിപ്പിക്കുന്ന പമ്പാസംഗമം ഇന്ന്

പമ്പ:  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന പമ്പാസംഗമം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 4 മണിക്ക് പമ്പാരാമമൂര്‍ത്തി മണ്ഡപത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാവും പമ്പാസംഗമം ഉദ്ഘാടനം ചെയ്യുക.

ശബരിമലയെ ആഗോള തീര്‍ഥാടനകേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ പമ്പാസംഗമം സംഘടിപ്പിക്കുന്നത്. ശബരിമല വികസനം സംബന്ധിച്ച്‌ ദക്ഷിണേന്ത്യന്‍സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയും, ശബരിമലയുടെ ആചാരാനുഷ്ടാനങ്ങളും, പാരമ്പര്യവും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പമ്പാസംഗമത്തിന്റെ ഉദ്ദേശം.