KOYILANDY DIARY.COM

The Perfect News Portal

സാഗർ വിയ്യൂര്‍ ഓണാഘോഷം സംഘടിപ്പിച്ചു

.

കൊയിലാണ്ടി: സാഗർ വിയ്യൂരിന്റ ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സാംസ്കാരിക സദസ്സ് നഗരസഭ കൗൺസിലർ അഡ്വ. പി.ടി ഉമേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വിജിലൻസ് ഇൻസ്പെക്ടർ ശംഭു നാഥ് അധ്യക്ഷതവഹിച്ചു. സാംസ്കാരിക പ്രവർത്തകനായ എ വി ശശികുമാർ മുഖ്യ പ്രഭാഷണം നടത്തി. ഗംഗധരൻ, സുനിൽ, അനിൽ എന്നിവർ സംസാരിച്ചു,  പിടി വിമേഷ് നന്ദി പറഞ്ഞു. തുടർന്ന് ഓണസദ്യയും വിവിധ കലാ കായിക മത്സരങ്ങളും നടത്തി.

Share news
error: Content is protected !!