ജനങ്ങൾക്ക് ആവേശം പകർന്ന് കോരപ്പുഴയിൽ ജലോത്സവം അരങ്ങേറി.
.
കേരള സർക്കാർ ടൂറിസം വകുപ്പിൻ്റെയും ഡിടിപിസി കോഴിക്കോടിൻ്റെയും സഹായത്തോടു കൂടിയും സ്പൈമോകിൻ്റെ നേതൃത്വത്തിൽ കോരപ്പുഴയിൽ ജലോത്സവവും ഓണാഘോഷ പരിപാടിയും നടന്നു. ആയിരങ്ങളെ ആകർഷിച്ച
5 പേർ പങ്കെടുത്ത തോണി തുഴയൽ മത്സരവും, 3 പേർ പങ്കെടുത്ത തോണി തുഴയൽ മത്സരവും, പൂക്കള മത്സരം, കുട്ടികളുടെയും വനിതകളുടേയും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
.

.
സമാപന സമ്മേളനം കൊയിലാണ്ടി എംഎൽഎ കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മത്സര വിജയികൾക്ക് സമ്മാനദാനം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അജയ് ബോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ
എ കെ മണി മാസ്റ്റർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ വി സുരേന്ദ്രൻ, ശ്രീജ കണ്ടിയിൽ എന്നിവർ ആശംസകൾ അറിയിച്ചു. ചെയർമാൻ പി സി സതീഷ് ചന്ദ്രൻ സ്വാഗതവും കൺവീനർ എ കെ ബിനിൽ നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ പ്രശസ്തി നേടിയവരെ ചടങ്ങിൽ ആദരിച്ചു.
.

.
ആയിരങ്ങളെ ആവേശഭരിതമാക്കിയ അഞ്ച് പേരുടെ തോണി തുഴയൽ മത്സരത്തിൽ തെക്കെകര കോരപ്പുഴ ഒന്നാം സ്ഥാനവും പുഴയോരത്തെ പിള്ളേർ രണ്ടാം സ്ഥാനവും തെക്കെകര ബി ടീം മൂന്നാം സ്ഥാനവും നേടി. മൂന്ന് പേർ മത്സരിച്ച തോണി തുഴയൽ മത്സരത്തിൽ മൂന്ന് സ്ഥാനങ്ങളും തെക്കേക്കര കോരപ്പുഴ കരസ്ഥമാക്കി.
.

.
പൂക്കള മത്സരത്തിൽ പി സി എ കാട്ടിലപീടിക ഒന്നാം സ്ഥാനവും സ്പാർട്ടൻസ് കാട്ടിലപിടിക രണ്ടാം സ്ഥാനവും ശിൽപ ആൻറ് ടീം കോരപ്പും’ മൂന്നാം സ്ഥാനവും നേടി. രാവിലെ സ്പൈമോക് രക്ഷാധികാരി പി രാംദാസ് പതാക ഉയർത്തിയതോടു കൂടിയാണ് പരിപാടികൾക്ക് തുടക്കമായത്.



