KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ തിരുവോണ പൂക്കളം ഒരുക്കി

.
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ പ്രവാസിയുടെ നേതൃത്വത്തിൽ തിരുവോണ പൂക്കളം ഒരുക്കി. മനോഹരമായ നടരാജ ശില്പ മാതൃകയിലാണ് പൂക്കളം ഒരുക്കിയത്. പുനത്തിൽ ദീപാ ഉജീഷാണ് എന്നിവരുടെ നേതൃത്വത്തിലാണ് പൂക്കളം ഒരുക്കിയത്. ഇവർക്കുള്ള പിഷാരികാവ് ദേവസ്വത്തിന്റെ സ്നേഹോപഹാരം എക്സിക്യൂട്ടിവ് ഓഫീസർ എൻ. സതീഷ് കുമാർ കൈമാറി. ചടങ്ങിൽ മാനേജർ അനിൽ ചെട്ടിമഠം, ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. തിരുവോണനാളിൽ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു.
Share news