കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ഓണം വിപണന മേള: ചിങ്ങച്ചേല് സമാപിച്ചു
.
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖത്തിൽ നടന്നുവന്ന ഓണാഘോഷ പരിപാടി ചിങ്ങച്ചേല് സമാപിച്ചു. ഓണം വിപണനമേളയുടെ ഭാഗമായി ആഗസ്റ്റ് 15 മുതൽ വിവിധ കലാപരിപാടികളും സാംസ്കാരിക സദസ്സുകളുമായി സംഘടിക്കപ്പെട്ട പരിപാടി യുടെ സമാപന സമ്മേളനം കെ. പ്രവീൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷൻ യു.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
.

.
നഗരസഭ ഉപാധ്യക്ഷ സി.ടി. ബിന്ദു, സ്ഥിരം സമിതി അധ്യക്ഷരായ എ.പി. സുധീഷ്, രമ്യ പണ്ടാരക്കണ്ടി, എ.സുധാകരൻ, കെ.എം. നജീബ്, കൗൺസിലർമാരായ സി.കെ. ജയദേവൻ, ശ്രീജാറാണി, പി.കെ. ഷൈജു, പോഗ്രാം കമ്മിറ്റി കോഡിനേറ്റർ ശശി കോട്ടിൽ, കൺവീനർ പി.കെ. ശ്രീനി എന്നിവർ സംസാരിച്ചു.



