മൂടാടി കെൽട്രോൺ ഇനി ഇലക്ട്രോണിക്സ് വില്ലേജ്. പ്രഖ്യാപനം നടത്തി
.
കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിൽ മൂടാടിയിൽ പ്രവർത്തിക്കുന്ന കെൽട്രോൺ ലൈറ്റിങ് ഡിവിഷൻ ഇനി ‘കെൽട്രോൺ ഇലക്ട്രോണിക്സ് വില്ലേജ്’ ആയി ഉയർത്തുന്നു. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു. ചടങ്ങിൽ അഡ്വ. കെ പ്രവീൺ കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയായിരുന്നു.
.

.
മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ. അഖില, പയ്യോളി മുൻസിപ്പൽ ചെയർപേഴ്സൺ എൻ. സാഹിറ, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ. ഫൈസൽ, ജില്ലാ പഞ്ചായത്ത് അംഗം പി.സി. ഷീബ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. മുഹമ്മദലി എന്നിവർ പങ്കെടുത്തു. ടി.ടി. ഇസ്മായിൽ, ഇബ്രാഹിംകുട്ടി, ശ്രീകുമാർ, ട്രേഡ് യൂണിയൻ പ്രതിനിധികളായ ആർ. സുനിൽ, ജയപാലൻ, ശ്രീജിത്ത് മോഹൻ, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. കെൽട്രോൺ എം.ഡി ശ്രീകുമാർ നായർ സ്വാഗതവും. മൂടാടി യൂണിറ്റ് ഹെഡ് ശ്രീജിത്ത് ശശിധരക്കുറുപ്പ് നന്ദിയും പറഞ്ഞു.



