KOYILANDY DIARY

The Perfect News Portal

തോക്ക് ഉപയോഗം നിയന്ത്രിക്കാനുള്ള പുതിയ നിയമം നടപ്പില്‍ വരുത്തും; ബരാക് ഒബാമ

വാഷിംഗ്ടണ്‍> തോക്ക് ഉപയോഗം നിയന്ത്രിക്കാനുള്ള പുതിയ നിയമം ഉടന്‍ നടപ്പില്‍ വരുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. തോക്ക് ഉപയോഗിച്ചുള്ള കൂട്ടക്കൊലകളും അക്രമസംഭവങ്ങളും വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നും ഒബാമ പറഞ്ഞു. കൂട്ടക്കൊലകളില്‍ ഇരയായവരുടെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ഒബാമ പ്രഖ്യാപനം നടത്തിയത്.

2014ല്‍ മാറ്റിവെച്ച പുതിയ നിയമത്തിന്റെ രൂപരേഖ തയാറായിട്ടുണ്ടെന്നും തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ കുറക്കുക, അനധികൃത തോക്ക് വില്‍പന തടയുക എന്നിവയാണ് പുതിയ നിയമം ലക്ഷ്യമിടുന്നതെന്നും ഒബാമ പറഞ്ഞു. രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ പുതിയ നിയമത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും  ഒബാമ പറഞ്ഞു.