KOYILANDY DIARY

The Perfect News Portal

ഗുരുദേവ സ്വാശ്രയകോളേജിലെ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി> പുതിയ കെട്ടിടത്തിലേക്ക് കോളേജ് മാറ്റാമെന്ന മാനേജ്മെന്റിന്റെ ഉറപ്പ് പാലിക്കാത്തതിനെതിരെ കൊയിലാണ്ടി ഗുരുദേവ സ്വാശ്രയകോളേജിലെ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലേക്ക്. ഒരു സൗകര്യവുമില്ലാത്ത വാടകക്കെട്ടിടത്തിലാണ് തുടക്കം മുതല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. രണ്ടരവര്‍ഷം മുമ്പാണ് കോളേജ് ആരംഭിച്ചത്.  ആദ്യ അഡ്മിഷന്‍ സമയത്തുതന്നെ ആറുമാസത്തിനുള്ളില്‍ സ്വന്തമായ കെട്ടിടത്തിലേക്ക് മാറ്റുമെന്ന് മാനേജ്മെന്റ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉറപ്പു കൊടുത്തിരുന്നു. ആറുമാസംമുമ്പ് കോളേജിന്റെ ചുമരു തകര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. അന്ന് നവംബര്‍ 30 നുള്ളില്‍ പുതിയ കെട്ടിടത്തിലേക്ക് കോളേജ് മാറ്റുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഡിസംബറായിട്ടും അപകടം നിറഞ്ഞ പഴയ കെട്ടിടത്തിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. അടിയന്തരമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റിയില്ലെങ്കില്‍ അടുത്ത സെമസ്റ്റര്‍ ഫീസടയ്ക്കില്ലെന്നുമാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *