KOYILANDY DIARY

The Perfect News Portal

അഭയം റസിഡൻഷ്യൽ കെയർ ഹോം സമാശ്വാസ സംഗമം നടത്തി

കൊയിലാണ്ടി > ചേമഞ്ചേരി അഭയം റസിഡൻഷ്യൽ കെയർ ഹോമിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സമാശ്വാസ സംഗമം നടത്തി. അഭയം സ്‌കൂളിൽ നടന്ന സംഗമം ജീവകാരുണ്യ പ്രവർത്തകൻ ബാലൻ അമ്പാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട അദ്ധ്യക്ഷത വഹിച്ചു. സത്യനാഥൻ മാടഞ്ചേരി റിപ്പോർട്ട് അവതരിപ്പിച്ചു. ഇ. ഗംഗാധരൻ സ്വാഗതവും കെ.പി.ഉണ്ണിഗോപാലൻ നന്ദിയും പറഞ്ഞു.തുടർ് അമൃതകുമാർ കൊയിലാണ്ടിയും നൗഷാദ് ഇബ്രാഹിമും കലാപരിപാടികൾ അവതരിപ്പിച്ചു.കിടപ്പിലായ നൂറോളം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു.

ഡിസമ്പർ 8-ന് ലോകഭിന്നശേഷി ദിനാചരണം ഡോ.ഗിരീഷ് ചോലയിൽ (ഡി.ഡി.ഇ.കോഴിക്കോട്) ഉദ്ഘാടനം ചെയ്യും. എ.ഇ.ഒ ജവഹർ മനോഹർ മുഖ്യ പ്രഭാഷണം നടത്തും. എ.എം.വേലായുധൻ, മോഹനൻ വീർവീട്ടിൽ, വി.വേണുഗോപാലൻ, എൻ.കെ.കെ. മാരാർ, കെ.കുഞ്ഞിരാമൻ, പി.രാജൻ, എം.പി. മൊയ്തീൻകോയ, എ.കെ. സുനിൽ, അവിണേരി ശങ്കരൻ തുടങ്ങിയവർ ആശംസകൾ നേരും.കോഴിക്കോട് മെഡിക്കൽ കോളജ് അസി.പ്രൊഫസർ ഡോ. ഷഹ്ദാദ് ബോധവൽക്കരണ ക്ലാസ്സ് നയിക്കും.

Leave a Reply

Your email address will not be published. Required fields are marked *