KOYILANDY DIARY

The Perfect News Portal

നവകേരള മിഷന്റെ ഭാഗമായി ആരംഭിക്കുന്ന ഹരിതകേരളം പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം : കേരളത്തിന്റെ മണ്ണും വെള്ളവും സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഹരിതകേരളം പദ്ധതിക്ക് തുടക്കമായി.  നവകേരള മിഷന്റെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍കൂടിയായ ഗാനഗന്ധര്‍വന്‍ യേശുദാസ്, നടി മഞ്ജു വാര്യര്‍ , മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ തുടങ്ങിയവര്‍ പങ്കെടുത്തു.

നഷ്ടപ്പെട്ട കാര്‍ഷിക കേരളം തിരിച്ചുപിടിക്കാന്‍ ഈ പദ്ധതിയിലൂടെസാധിക്കണമെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍ പറഞ്ഞു.  കാര്‍ഷിക പുരോഗതിയും മാലിന്യ നിര്‍മാര്‍ജജനവും വളരെ ആവശ്യമുള്ള കാലമാണിത്. സ്കൂളുകള്‍  കേന്ദ്രീകരിച്ച് കൃഷിക്ക് സൗകര്യമാരുക്കും. തരിശുകിടക്കുന്ന നിലങ്ങളില്‍ കൃഷിയാരംഭിക്കാനാകണം. അങ്ങിനെ പല പ്രവര്‍ത്തനങ്ങളും ജനകീയ കൂട്ടായ്മയിലൂടെ ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. കാര്‍ഷിക സര്‍വ്വകലാശാലയും കൃഷിക്കാര്‍കൊപ്പമുണ്ടാകും. അവരുടെ ലാബോറട്ടറികളില്‍ കണ്ടെടുക്കുന്ന വിജ്ഞാനം കൃഷിക്കാരിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങികഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി ഗാനഗന്ധര്‍വന്‍ യേശുദാസിനെ പ്രഖ്യാപിക്കുന്നതായും.  നടി മഞ്ജു വാര്യരുടേയും സാന്നിധ്യം ഹരിതകേരളം പദ്ധതിക്ക് കൂടതല്‍ ഈര്‍ജം പകരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പാറശാല കൊല്ലയില്‍ പഞ്ചായത്തിലെ കളത്തറയ്ക്കല്‍ പാടശേഖരത്ത് ഞാറ് നട്ടാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്.സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ മുഴുവന്‍ വാര്‍ഡുകളിലും വിവിധ പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കും. ഒരേസമയം പതിനായിരത്തിലധികം വാര്‍ഡുകളില്‍ വിവിധ പ്രവൃത്തികള്‍ ആരംഭിക്കും.

Advertisements

ശുചീകരണം, കാര്‍ഷികവികസനം, ജലസംരക്ഷണം എന്നിവയാണ് ഹരിതകേരളം മിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിയിലുള്ള ഏതെങ്കിലും പ്രവൃത്തിയോ പദ്ധതിയിലുള്‍പ്പെടാത്ത പ്രത്യേക പദ്ധതികളോ ഏറ്റെടുക്കാം. വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പദ്ധതിയില്‍ പങ്കാളികളാകും. സ്കൂളുകള്‍ പച്ചക്കറിത്തോട്ട നിര്‍മാണവും കുടിവെള്ളസ്രോതസ്സ് ശുചീകരണവും ഏറ്റെടുത്ത് നടപ്പാക്കും. സ്കൂള്‍ അസംബ്ളികളില്‍ മൂന്നുദിവസം തുടര്‍ച്ചയായി മിഷന്‍പ്രവര്‍ത്തനങ്ങളുടെ സന്ദേശം നല്‍കും. മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫീസും പരിസരവും വൃത്തിയാക്കും. ഗ്രാമീണമേഖലയില്‍ കനാലുകള്‍, തോടുകള്‍ എന്നിവ ശുചീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *