KOYILANDY DIARY

The Perfect News Portal

ഗാന്ധിജിയുടെ റെഡ് ക്രോസ് ഫോട്ടോ അനാച്ഛാദനം ചെയ്തു

കൊയിലാണ്ടി: ഇന്ത്യന്‍  റെഡ് ക്രോസ് സൊസൈറ്റി  കൊയിലാണ്ടി താലൂക്ക് കമ്മിറ്റി  സംഘടിപ്പിച്ച ഗാന്ധി അനുസ്മരണ പരിപാടിയില്‍ റെഡ് ക്രോസ് യൂണിഫോം ധരിച്ച മഹത്മാ ഗാന്ധിയുടെ ഫോട്ടോ സ്വാതന്ത്ര്യ സമരസേനാനി  കെ.എം. ഗോപാലന്‍ നായര്‍ കൊയിലാണ്ടി റെഡ് ക്രോസ് ഭവനില്‍ അനാച്ഛാദനം ചെയ്തു. നിസ്വാര്‍ഥമായ റെഡ് ക്രോസ് സേവന പ്രവര്‍ത്തനങ്ങള്‍ക് ഗാന്ധിജിയെ മാതൃകയാക്കണമെന്ന്  അദ്ദേഹം പറഞ്ഞു. റെഡ് ക്രോസ് ചെയര്‍മാന്‍ കെ.കെ.രാജന്‍ അധ്യക്ഷത വഹിച്ചു .

ജെ.ആര്‍.സി പ്രസിഡന്റ് സി. ബാലന്‍ കെ.എം. ഗോപാലന്‍ നായരെ പൊന്നടയണിയിച്ചു.മഹാത്മാ ഗാന്ധി സൌത്ത് ആഫ്രിക്കയിലായിരുന്നപ്പോള്‍ സുലു കലാപ ബാധിത മേഖലകളിലെ സേവനപ്രവര്‍ത്തങ്ങള്‍ക്കും 1899ലെ ബോവര്‍ യുദ്ധത്തില്‍ പരിക്കേറ്റ ഭടന്‍മാരെ ശുശ്രൂഷിക്കുന്നുന്നതിനുമായി റെഡ് ക്രോസ് ആംബുലന്‍സ്  കോറിന്റെ  പ്രവര്‍ത്തനങ്ങള്‍ക് അദ്ദേഹം നേതൃത്വം നല്‍കി.

റെഡ് ക്രോസ് വൈസ് ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥന്‍, സ്രെക്രട്ടറി  ദീപു മൊടക്കല്ലൂര്‍, വൈ.ആര്‍.സി. കോര്‍ഡിനേറ്റര്‍ തരുണ്‍ കുമാര്‍, പി. ശ്രീഹരി, കെ. ആര്യ എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *