KOYILANDY DIARY

The Perfect News Portal

പി.കെ. ശങ്കരേട്ടന്‍ അനുസ്മരണവും ഏരിയാ ചരിത്ര ശില്പശാലയും

കൊയിലാണ്ടി: കേരള കര്‍ഷകസംഘം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദ്യകാല സി.പി.എം നേതാവ് പി. കെ. ശങ്കരേട്ടന്‍ അനുസ്മരണവും ഏരിയാ തല ചരിത്ര ശില്പശാലയും സംഘടിപ്പിച്ചു. കൊയിലാണ്ടി സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടി കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി. വിശ്വന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് എ.എം.സുഗതന്‍ അധ്യക്ഷത വഹിച്ചു.  കന്മന ശ്രീധരന്‍ ചരിത്രരചനയുടെ കരടു രേഖ അവതരിപ്പിച്ചു.
ജില്ലാ എക്‌സിക്യൂട്ടീവ് അംഗം യു.കെ.ഡി. അടിയോടി, പി.വി. മാധവന്‍, ഏരിയാ സെക്രട്ടറി കെ. ഷിജു, എം. എം,രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *