KOYILANDY DIARY

The Perfect News Portal

ഗവ. ഫിഷറീസ് യു.പി.സ്കൂൾ പുതിയ കെട്ടിടം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഫിഷറീസ് യു.പി.സ്കൂളിനായി പണിത പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഓൺലൈനിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.  തീരദേശത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് തീരദേശ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട 57 വിദ്യാലയങ്ങളെ ആധുനികവത്കരിക്കുന്നതിലുൾപ്പെടുത്തി കൊയിലാണ്ടി ഫിഷറീസ് യുപി സ്കൂളിനെ തെരഞ്ഞെടുത്തത്.

കിഫ്ബി പദ്ധതിയിൽ 67 ലക്ഷം രൂപ ചെലവിൽ പണിത കെട്ടിടത്തിൻ്റ ശിലാഫലകം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ പി.കെ. നിജില അനാച്ഛാദനം ചെയ്തു. നഗരസഭ കൌൺസിലർമാരായ വി.കെ.സുധാകരൻ, വി.പി. ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ. ഭരതൻ, വി.കെ. രാമൻ, പി.പി. ഗണേശൻ, കെ. രാജൻ, മുൻ കൌൺസിൽ അംഗം ദിവ്യ സെൽവരാജ്, എ.ഇ.ഒ.  പി.പി.സുധ, പന്തലായനി ബി.പി.സി. കെ.കെ. യൂസഫ്, അസി.എഞ്ചിനീയർ പി. ശ്രീദിൽ. ഓവർസിയർ എൻ. ഗീത, പ്രധാനാധ്യാപകൻ സുരേഷ് കുമാർ, വി.കെ. രവി, പി.ടി.എ. പ്രസിഡൻ്റ് ശെൽവരാജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *