KOYILANDY DIARY

The Perfect News Portal

ക്ലാസിക്ക് കിച്ചൻ ദശവാർഷികം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി; കാറ്ററിംങ് രംഗത്തും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും കഴിഞ്ഞ 10 വർഷമായി സ്തുത്യർഹമായ സേവനം നടത്തിപോരുന്ന ക്ലാസിക്ക് കിച്ചൺ ഫുഡ് & ഇവന്റസിന്റെ ദശ വാർഷികത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നിൽക്കുന്ന വ്യത്യസ്ത പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു.

കൊയിലാണ്ടി മമ്മാസ് കിച്ചൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കല്ലടക്കണ്ടി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സാദിഖ് കല്ലടക്കണ്ടി പദ്ധതി വിശദ്ദീകരിച്ചു. നഗരസഭാ കൗൺസിലർ ലാലിഷ.പി, എ. അസീസ് മസാറ്റർ, മൊയ്ദീൻ മാസ്റ്റർ, കബീർ തിക്കോടി, അഷറഫ് പുളിക്കൂൽ, കാദർകുട്ടി ലുബ്‌സാഖ് എന്നിവർ ആശംസകൾ നേർന്നു. കല്ലടക്കണ്ടി ഫസലുൽ റഹ്മാൻ സ്വാഗതവും, ഫാസിൽ പി.പി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *