KOYILANDY DIARY

The Perfect News Portal

കോളേജിലെത്തുന്നവരെ കയ്യൂക്ക് കൊണ്ട് നേരിടേണ്ട: ജെയ്ക്ക് സി തോമസ്

കോഴിക്കോട്:പുറത്ത് നിന്നുള്ളവര്‍ കോളേജിലെത്തിയെന്നത് കയ്യൂക്ക് കൊണ്ട് മറുപടി പറയേണ്ട സംഭവമോ അല്ലെങ്കില്‍ ഒരു മഹാ അപരാധമോ അല്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി.തോമസ്. യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിനിയോടൊപ്പം നാടകം കാണാനെത്തിയ യുവാവിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന സംഭവത്തില്‍ വിശദീകരണവുമായി ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ജെയ്ക്ക് ഇക്കാര്യം വ്യക്തമാക്കുന്നത്.

യുവാവിന് കോളേജ് ക്യാംപസിനുള്ളില്‍ വെച്ച്‌ മര്‍ദനമേല്‍ക്കേണ്ടി വന്നത് അങ്ങേയറ്റം അപലപനീയമായ സംഭവമാണ്. എസ്.എഫ്.ഐ യുടെ മെമ്പർഷിപ്പെങ്കിലുമുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നതില്‍ സംശയമില്ലെന്നും ജെയ്ക്ക് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *