KOYILANDY DIARY

The Perfect News Portal

കോലോര്‍ക്കുന്ന് കോളനിയില്‍ ഒരു കോടിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും

രാമനാട്ടുകര: രാമനാട്ടുകര നഗര സഭ 11,12 ഡിവിഷനിലെ കോലോര്‍ക്കുന്ന് എസ് സി കോളനി നവീകരിക്കുന്നതിന്റെ ഭാഗമായി അംബേദ്ക്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും. ഇതിന്റെ പദ്ധതി നവീകരണ പ്രഖ്യാപനം വി.കെ.സി മമ്മത് കോയ എം.എല്‍.എ നിര്‍വഹിച്ചു.

നിര്‍മ്മിതി കേന്ദ്രമാണ് പദ്ധതി നടപ്പാക്കുന്നത്. സമയബന്ധിത മായി പ്രവര്‍ത്തി പൂര്‍ത്തീകരിക്കണമെന്നും കോളനി വാസികള്‍ ഒറ്റകെട്ടായി പദ്ധതിക്കായി സഹകരിക്കണമെന്നും എം.എല്‍.എ പറഞ്ഞു. കോളനിയിലെ 51 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം കിട്ടുക. അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഫണ്ട് ഉപയോഗിക്കുക.
റോഡ്, ഡ്രൈയിനേജ്, വൈദ്യുതീകരണം, വീട് നവീകരണം, ശുചിത്വം, മാലിന്യ സംസ്കരണം, ബയോഗ്യാസ് പ്ലാന്റ്, കുടിവെള്ളം, ഫൂട്ട്പാത്ത്, പഠന മുറി, പഠനോപകരണങ്ങള്‍ വാങ്ങല്‍ എന്നീ പ്രവര്‍ത്തികളാണ് നടപ്പിലാക്കുക. മാര്‍ച്ച്‌ 31 നകം പദ്ധതി പൂര്‍ത്തീകരിക്കും.​

കോലോര്‍ക്കുന്നില്‍ നടന്ന ചടങ്ങില്‍ രാമനാട്ടുകര നഗര സഭ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമ കാര്യ വികസന സമിതി ചെയര്‍പേഴ്സണ്‍ ബീന പ്രഭ, മരാമത്ത് വികസന സമിതി ചെയര്‍പേഴ്സണ്‍ കെ.ജമീല, കൗണ്‍സിലര്‍മാരായ രാജന്‍ പുല്‍പ്പറമ്പില്‍, പി.പി. പുഷ്പ മണി, വിനീത, നിര്‍മ്മിതി കേന്ദ്രം മാനേജര്‍ കെ.മനോജ്, കോലോര്‍ക്കുന്ന് കോളനി കമ്മറ്റി സെക്രട്ടറി കെ. ചാത്തുക്കുട്ടി എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ ജിസ്.കെ.ജോസ് സ്വാഗതവും കൗണ്‍സിലര്‍ പെരുമ്പില്‍ കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *