KOYILANDY DIARY

The Perfect News Portal

പുറക്കാട് ഭാഗങ്ങളില്‍ തെരുവുനായ് ശല്യം രൂക്ഷം

കൊയിലാണ്ടി: പുറക്കാട് ഭാഗങ്ങളില്‍ തെരുവുനായ് ശല്യം കൂടിയതോടെ നാട്ടുകാര്‍ ഭീതിയില്‍. പുറക്കാട്, കിടഞ്ഞികുന്ന്, ചിറക്കര ഭാഗത്താണ് നായ്ക്കളുടെ ശല്യം രൂക്ഷമായത്. പുല്‍ക്കാടുകളും ഒഴിഞ്ഞ പറമ്പുകളുമാണ് ഇവയുടെ താവളം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൂട്ടംകൂടി ബഹളം വെക്കുന്നതും വഴിയേ പോകുന്നവരെ ആക്രമിക്കാന്‍ മുതിരുന്നതും നിത്യകാഴ്ചയാണ്.

കഴിഞ്ഞ ദിവസം ചാരുമ്മല്‍ മീത്തല്‍ ദാമോദരനെ നായ് ആക്രമിച്ചു പരിക്കേല്‍പിച്ചിരുന്നു. ജനപ്രതിനിധികളെ കാര്യങ്ങള്‍ ധരിപ്പിച്ചെങ്കിലും അവരും ഗൗരവമായി എടുത്തില്ലെന്ന പരാതിയും നാട്ടുകാര്‍ക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *