KOYILANDY DIARY

The Perfect News Portal

കോരപ്പുഴ ജി എഫ് യു പി സ്കൂളിൽ ചാന്ദ്രദിനാഘോഷം

കോരപ്പുഴ-കോരപ്പുഴ ഗവ. ഫിഷറീസ് യു പി സ്കൂളിൽ ചാന്ദ്രദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായ യു. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. തിരുവങ്ങൂർ വെസ്റ്റ് ജി എൽ .പി പ്രധാനാധ്യാപകൻ അരവിന്ദാക്ഷൻ ചാന്ദ്രദിന സന്ദേശം നൽകി.

ബഹിരാകാശത്തെ നാഴികക്കല്ലുകൾ പ്രദർശനം, കുട്ടികളുടെ ഉല്പന്ന പ്രദർശനം, വീഡിയോ പ്രദർശനം, നൃത്താവിഷ്കാരം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. പ്രധാനാധ്യാപിക മിനി എൻ.വി, ബാസിൽ സമാൻ, പൂജ എന്നിവർ സംസാരിച്ചു. ശാസ്ത്ര ക്ലബ്ബ് കൺവീനർ പൂർണ്ണിമ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *