KOYILANDY DIARY

The Perfect News Portal

കോട്ടപ്പറമ്പ്‌ ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന മേല്‍ക്കൂര 11ന് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും

കോഴിക്കോട്: മാനുവല്‍ സണ്‍സ് ഗ്രൂപ്പ് അവരുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കോഴിക്കോട് കോട്ടപ്പറമ്പ്‌
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന മേല്‍ക്കൂര 11ന് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് മാനുവല്‍ സണ്‍സ് ഗ്രൂപ്പ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആശുപത്രിയിലെ ജനറല്‍ ഒ.പിക്കാണ് മേല്‍ക്കൂര പണിയുന്നത്. 11ന് രാവിലെ 10 മണിക്ക് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ നഗരസഭ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ മുനീര്‍ എം.എല്‍.എ എന്നിവര്‍ സംബന്ധിക്കും. കോഴിക്കോട് മലബാര്‍ പാലസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മാനുവല്‍ സണ്‍സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി.എം ആന്റണി,എക്സിക്യുട്ടിവ് ഡയറക്ടര്‍ മാനുവല്‍ ആന്റണി, ഡയറക്ടര്‍ പി.എം മാനുവല്‍ ഉതുപ്പ്, സുജിത്ത് രാധാകൃഷ്ണന്‍, രഞ്ജി
ത്ത് ലാൽഎന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *