KOYILANDY DIARY

The Perfect News Portal

രാജ്യത്ത് വര്‍ഗ്ഗീയ ഫാസിസം അഴിച്ചു വിടുകയാണ് സംഘ പരിവാര്‍ ശക്തികള്‍ ചെയ്യുന്നത്‌: പന്ന്യന്‍ രവീന്ദ്രന്‍

ഫറോക്ക്: നോട്ടു നിരോധനത്തിന്റെ പരാജയം മറച്ചു വെയ്ക്കാന്‍ രാജ്യത്ത് വര്‍ഗ്ഗീയ ഫാസിസം അഴിച്ചു വിടുകയാണ് സംഘ പരിവാര്‍ ശക്തികള്‍ ചെയ്യുന്നതെന്ന് സി.പി.ഐ.കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സി.പി.ഐ.നേതാവ് മാടങ്കോല്ലന്‍ രാജന്‍ ചരമ ദിനത്തോടനുബന്ധിച്ച്‌ ഫറോക്കില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സി.പി.ഐ.മണ്ഡലം സെക്രട്ടറി പിലാക്കാട്ട് ഷണ്മുഖന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം എം.നാരായണന്‍, ഒ.ഭക്തവത്സലന്‍, നരിക്കുനി ബാബുരാജന്‍,മുരളി മുണ്ടേങ്ങാട്ട്,റീന മുണ്ടേങ്ങാട്ട്‌ എന്നിവര്‍ സംസാരിച്ചു. ബാബുരാജ് കാട്ടീരി സ്വാഗതവും,കെ.സി.അന്‍സാര്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *