KOYILANDY DIARY

The Perfect News Portal

വേങ്ങേരി തണ്ണീര്‍പന്തലില്‍ തൂക്കുപാലം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ജനങ്ങളുടെ കൂട്ടായ്മയില്‍ വേങ്ങേരി തണ്ണീര്‍പന്തലില്‍ കൊഴമ്പാലില്‍ താഴത്ത് തൂക്കുപാലം ഉദ്ഘാടനം ചെയ്തു. തണ്ണീര്‍ പന്തല്‍, വടക്കിലനാല്‍, കണ്ണാടിക്കല്‍ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് കക്കോടി എരക്കളും ഭാഗത്തേക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ ഉപകരിക്കുന്നതാണ് തൂക്കുപാലം. 2.5 കിലോമീറ്റര്‍ ദൂരം ഇതുവഴി കുറയ്ക്കാനാകും. എ.പ്രദീപ് കുമാര്‍ എം.എല്‍.എ പാലം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ യു. രജനി അദ്ധ്യക്ഷത വഹിച്ചു. കെ. ഷാജി, വി.ടി. സുരേന്ദ്രന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *