KOYILANDY DIARY

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവം: ബുക്ക്‌ലറ്റ് പ്രകാശനം ചെയ്തു

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള ബുക്ക്‌ലറ്റ് പ്രകാശനം ചെയ്തു. ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍കുട്ടി നായര്‍ ജനറല്‍ കണ്‍വീനര്‍ ടി.കെ.രാധാകൃഷ്ണന് ആദ്യപതിപ്പ്‌ നല്‍കി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.
ട്രസ്റ്റിബോര്‍ഡങ്ങളായ ടി.കെ.രാജേഷ്, പ്രമോദ് തുന്നോത്ത്, പി.കെ.ബാലകൃഷ്ണന്‍, മാനേജര്‍ എം.എം.രാജന്‍, ഇ.പ്രശാന്ത്, ജയന്‍, പാവുവയല്‍ മണി, എസ്.ശശി, സി.ആര്‍.മനേഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *