KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ താംബൂല പ്രശ്‌ന പരിഹാരക്രിയകൾ സമാപിച്ചു

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ താംബൂലപ്രശ്ന വിധി പ്രകാരം നടത്തിയ പരിഹാര ക്രിയകൾ സമാപിച്ചു. ശനി, ഞായർ ദിവസങ്ങളിലായിരുന്നു ചടങ്ങുകൾ. ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ തന്ത്രിയുട കാർമികത്വത്തിൽ അനുഞ്ജാകലശത്തിനു ശേഷം ബിംബ ശുദ്ധി നടത്തിയ ശേഷമായിരുന്നു ചടങ്ങുകൾ. മഹാഗണപതി ഹോമം, ഭഗവതിസേവ, നിറമാല, തുടങ്ങിയവയും ഉണ്ടായിരുന്നു. നിരവധി ഭക്തജനങ്ങൾ ചടങ്ങുകളിൽ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *