KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരു ക്ഷേത്രത്തിൽ അവതരിപ്പിച്ച രാമായണ സന്ദേശം കിളിപ്പാട്ട് ശ്രദ്ധേയമായി

കൊയിലാണ്ടി: തുഞ്ചത്തെഴുച്ഛന്റെ രാമായണ സന്ദേശം കിളിപ്പാട്ട് നൃത്ത രൂപത്തിൽ അവതരിപ്പിച്ചത് ശ്രദ്ധേയമായി. കൊരയങ്ങാട് തെരു മഹാ ഗണപതി ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഭരതാജ്ഞലി മധൂസൂദന ന്റെ ഭരതാജ്ഞലി പെർഫോമിംഗ് ആർട്സ് സെന്റർ കൊയിലാണ്ടിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

മധുസൂധനനോടൊപ്പം അദ്ദേഹത്തിന്റെ ശിഷ്യൻമാരായ സന്ദീപ് സത്യൻ, എസ്. അശ്വിൻ, എന്നിവർ ദൃശ്യ രാമായണത്തിൽ വേഷമിട്ടു. രാമായണത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ നൃത്തരൂപത്തിൽ വേദിയിലെത്തി കൗതുകത്തോടെയാണ് ഭക്തജനങ്ങൾ ആസ്വദിച്ചത്. രാമായണ സന്ദേശത്തിന്റെ ഭാഗമായി സ്കൂളുകളിലും, ക്ഷേത്രങ്ങളിലും പ്രതിഫലം വാങ്ങാതെയാണ് അവതരിപ്പിക്കുന്നത്.

കുട്ടികളിൽ രാമായണത്തിന്റെ യഥാർത്ഥ സന്ദേശം എത്തിക്കാനാണ് പരിപാടി അവതരിപ്പിക്കുന്നതെന്ന് മധുസൂദനൻ പറഞ്ഞു. മധുസൂദനനെയും, വേഷമിട്ട സന്ദീപ് സത്യനെയും അശ്വിനെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പുതിയപറമ്പത്ത് ബാലൻ, കളിപ്പുരയിൽ രവീന്ദ്രൻ, ടി.ടി.ശ്രീധരൻ തുടങ്ങിയവർ ആദരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *