KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി GGHSSലെ പുതിയ ലാബ്-ലൈബ്രറി കെട്ടിട ഉദ്ഘാടനം

കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ഹയർ സെക്കണ്ടറി ലാബ് – ലൈബ്രറി  കെട്ടിടത്തിന്റെ ഉദ്ഘാടനം മെയ് 5 വ്യാഴാഴ്ച 2 മണിക്ക് വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി  നിർവഹിക്കും. മുഖ്യാതിഥിയായി കെ. മുരളീധരൻ എം.പി, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

ചടങ്ങിൽ എം. എൽ എ കാനത്തിൽ ജമീല അധ്യക്ഷത വഹിക്കും 1921ൽ കൊയിലാണ്ടിയിൽ സഥാപിതമായ ഡിസ്ട്രിക്ട് ബോർഡ് ഹൈസ്കൂൾ വിഭജിച്ചാണ് പെൺകുട്ടികൾക്ക് മാത്രമായി 1961ൽ കൊയിലാണ്ടി ഗേൾസ് ഹൈസ്കൂളിന് രൂപം കൊടുത്തത്. 61 വർഷങ്ങൾക്ക് ശേഷം ആൺ-പെൺ വ്യത്യാസമില്ലാതെ വിദ്യാർത്ഥികൾ ഒരു മിച്ചിരുന്നു പഠിക്കണമെന്നത് സമൂഹം ആവശ്യപ്പെടുന്ന പുതിയ കാലത്ത്  ഈ വിദ്യാലയത്തിലും ആൺകുട്ടികൾക്ക് പ്രവേശനം ലഭിക്കുന്ന സാഹചര്യം ഒരുങ്ങുകയാണ്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ചടങ്ങില്‍ വെച്ച് നടക്കുമെന്ന് സ്കൂൾ, പിടി.എ അധികൃതര് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *