KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ കെട്ടിടനിര്‍മാണം പുരോഗമിക്കുന്നു

കൊയിലാണ്ടി:  റെയില്‍വേ സ്റ്റേഷന്‍ കെട്ടിടനിര്‍മാണം പുരോഗമിക്കുന്നു. നിലവിലുള്ള സ്റ്റേഷന്‍കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയാണ് പുതിയ നിര്‍മാണം. പഴയ കെട്ടിടത്തില്‍ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയും ടിക്കറ്റ് നല്‍കുന്ന കൗണ്ടറുമാണ് ശേഷിക്കുന്നത്. പുതിയ കെട്ടിടത്തില്‍ പ്രത്യേക ടിക്കറ്റ് ബുക്കിങ് ഓഫീസ്, പാര്‍സല്‍ ഓഫീസ്, കാത്തിരിപ്പുകേന്ദ്രം എന്നിവയുണ്ടാകും. റെയില്‍വേ സ്റ്റേഷന്‍ വികസനത്തോടൊപ്പം ചില വണ്ടികള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. റിസര്‍വേഷന്‍ സൗകര്യവും പരിമിതമാണ്.

മുന്‍പ് നല്ല വരുമാനമുണ്ടായിരുന്ന ഗുഡ്‌സ് ഷെഡ് പുനഃസ്ഥാപിക്കണമെന്നതും ആവശ്യമാണ്. യാത്രക്കാര്‍ക്ക് ഇരിക്കാന്‍ ഇരിപ്പിടങ്ങളും കുറവാണ്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്​പ്രസ്, കോയമ്പത്തൂര്‍-മംഗലാപുരം-ഇന്റസിറ്റി എക്‌സ്​പ്രസ്, തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്​പ്രസ്, മംഗലാപുരം -ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്​പ്രസ് എന്നിവ നിര്‍ത്തണമെന്നത് വളരെ കാലങ്ങളായുള്ള ആവശ്യമാണ്. പാസഞ്ചര്‍ അസോസിയേഷനും വിവിധ സംഘടനകളും ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നിരവധിതവണ റെയില്‍വേ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *