KOYILANDY DIARY

The Perfect News Portal

തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത പണിമുടക്ക് പൂര്‍ണം

കൊയിലാണ്ടി: കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരേ തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത പണിമുടക്ക് പൂര്‍ണം. സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് ഓടിയത്. ഓഫീസുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. ഹോട്ടലുകളും കൂള്‍ ബാറുകളും അടഞ്ഞുകിടന്നതുകാരണം ഭക്ഷണവും വെള്ളവും കിട്ടാതെ യാത്രക്കാര്‍ വലഞ്ഞു.

ലോഡ്ജുകളിലും മറ്റും താമസിക്കുന്നവര്‍ ഏറെ പ്രയാസപ്പെട്ടു. ഉള്‍നാടുകളിലേക്കും വലിയ യാത്രാക്ലേശമാണ് അനുഭവപ്പെട്ടത്. ഇരുചക്ര വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ചാണ് പലരും ലക്ഷ്യസ്ഥാനത്തെത്തിയത്. റെയില്‍വേ സ്റ്റേഷനുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ എത്താനും ജനം ബുദ്ധിമുട്ടി.

Leave a Reply

Your email address will not be published. Required fields are marked *