KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഇടവേള ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭയിലെ എല്ലാ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്കുള്ള ഇടവേള ഭക്ഷണ പദ്ധതിയും സ്വാതന്ത്ര്യ ദിനാഘോഷവും ആരംഭിച്ചു. കാവുംവട്ടം യു.പി. സ്‌കൂളില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍  ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു.

വൈസ് ചെയര്‍മാന്‍ വി.കെ. പത്മിനി, എ.ഇ.ഒ. ജവഹര്‍ മനോഹര്‍, കൗണ്‍സിലര്‍മാരായ വി.കെ. അജിത, ആര്‍.കെ. ചന്ദ്രന്‍, ലത, അപര്‍ണ, എന്‍.എസ്. സീന, ലാലിഷ പുതുക്കുടി, പി.വി. മാധവന്‍ എന്നിവര്‍ സംസാരിച്ചു. എം. സുധ സ്വാഗതവും, നഗരസഭ പി.ടി.എ. സെക്രട്ടറി കെ.ടി.രമേശന്‍ നന്ദിയും പറഞ്ഞു.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലെയും ഹൈസ്‌കൂള്‍തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ദേശഭക്തിഗാനാലാപന മത്സരം നടന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *