KOYILANDY DIARY

The Perfect News Portal

എസ്​.ബി.ഐ 6,622 ജീവനക്കാരെ കുറയ്ക്കുന്നു

ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.ഐ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ വ്യാപകമായി ജീവനക്കാരെ കുറക്കുന്നു. 6,622 ജീവനക്കാരെയാണ്​ ബാങ്ക്​ ആദ്യ ഘട്ടത്തില്‍ ഒഴിവാക്കുന്നത്​. ഇതില്‍ കുറേ ജീവനക്കാര്‍ വിരമിക്കലിലൂടെ പുറത്ത്​ പോകുന്നവരാണ്​. മറ്റുള്ളവരെ വി.ആര്‍.എസ്​ മുഖേന ഒഴിവാക്കാനാണ്​ എസ്​.ബി.ഐയുടെ പദ്ധതി.

ഡിജിറ്റലൈസേഷ​​െന്‍റ ഭാഗമായി 10,000 ജീവനക്കാരെ വിവിധ സ്ഥലങ്ങളിലേക്ക്​ മാറ്റി നിയമിക്കാനും ​എസ്​.ബി.​ഐക്ക്​ പദ്ധതിയുണ്ട്​. എസ്​.ബി.ഐയും ആറ്​ അസോസിയേറ്റഡ്​ ബാങ്കുകളും ലയിച്ചതിനെ തുടര്‍ന്ന്​ എകദേശം 594 ബാങ്ക്​ ശാഖകളാണ്​ ഇല്ലാതായത്​. ഇതുവഴി 1,160 കോടിയുടെ ലാഭമുണ്ടാകുമെന്നാണ്​ എസ്​.ബി.ഐയുടെ കണക്ക്​ കൂട്ടല്‍. കൂടുതല്‍ ജീവനക്കാരെ ഒഴിവാക്കുന്നത്​ വഴി അധിക ലാഭം ഉണ്ടാ​ക്കാമെന്ന എസ്​.ബി.ഐയുടെ പ്രതീക്ഷ.

 

Leave a Reply

Your email address will not be published. Required fields are marked *