KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കോൺഗ്രസ് തെരെഞ്ഞടുപ്പ് ഫണ്ടിൽ വ്യാജ റസീറ്റ് ഉപയോഗിച്ച് പിരിവ് നടത്തുന്നു

കൊയിലാണ്ടി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പേരിൽ വ്യാപകമായ വ്യാജ പണ പിരിവ് നടക്കുന്നതായി ആരോപണം. ഇത് സംബന്ധിച്ച് യു.ഡി.എഫ്.മുൻസിപ്പൽ കമ്മിറ്റി കൊയിലാണ്ടി  പോലീസിൽ പരാതി നൽകിയതായി അഡ്വ.കെ.വിജയൻ പറഞ്ഞു. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ചിലരും കൊയിലാണ്ടിയിലെ ഇടനിലക്കാരുമാണ്  ഇതിന് പിന്നിലെന്ന് പറയുന്നത്.

നിരവധി പേരിൽ നിന്നും പണം പിരിച്ചതായാണ് വിവരം. നന്തി, ആനക്കുളം, കൊല്ലം തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നും ഇത്തരത്തിൽ നിരവധി പേരിൽ നിന്നും പണം പിരിച്ചതായാണ് വിവരം. കഴിഞ്ഞ തവണ പേരാമ്പ്രയിൽ ഇതുപോലെ സംഭവം നടന്നിരുന്നു. ഈ കേസിൽ രണ്ട് പേരെ പിടികൂടുകയും ചെയ്തിതിരുന്നു. കൊയിലാണ്ടി പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു. ചില സൂചനകൾ ലിച്ചതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *