KOYILANDY DIARY.COM

The Perfect News Portal

കെ എം മാണിക്ക് പകരം ഹിന്ദി പത്രത്തില്‍ അന്തരിച്ചത്‌ എം എം മണി

കേരള രാഷ്ട്രീയത്തിലെ ചാണക്യനും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍മന്ത്രിയുമായ കെഎം മാണി(86) കഴിഞ്ഞ ദിവസമാണ് ഈ ലോകത്തോട് വിട പറഞ്ഞത്. വിലാപയാത്രയായി കൊണ്ടു വരുന്ന അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്ന് സംസ്‌കരിക്കും.

അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ അങ്ങനെ വാര്‍ത്ത കൊടുത്ത് അബദ്ധം പറ്റിയിരിക്കുകയാണ് ഒരു ഹിന്ദി ദിന പത്രത്തിന്.

കെ എം മാണിക്ക് പകരം പത്രം കൊടുത്തിരിക്കുന്നത് വൈദ്യുത മന്ത്രിയായ എം എം മണിയുടെ ചിത്രം ആണ്. കേരളത്തിന്റെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം മണി അന്തരിച്ചു എന്നാണ് ഫോട്ടോയടക്കം ഉള്ള വാര്‍ത്ത.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!