KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കോടതിയിൽ 75-ാം സ്വാതന്ത്രദിനം ആഘോഷിച്ചു

കൊയിലാണ്ടി: രാജ്യത്തിൻ്റെ 75-ാം സ്വാതന്ത്രദിനം കൊയിലാണ്ടി കോടതിയിൽ ആഘോഷിച്ചു. ബാർ അസോസിയേഷൻ പ്രസിഡണ്ട് ചന്ദ്രൻ പേരാമ്പ്ര പതാക ഉയർത്തി. ഫാസ്റ്റ് ട്രാക്ക് സെപ്ഷൽ ജഡ്ജി ടി.പി. അനിൽ സ്വാതന്ത്രദിന സന്ദേശം നൽകി. സബ ജഡ്ജ് എ.എം. അഷറഫ്, മുൻസീഫ് ആമിനക്കുട്ടി, സെക്രട്ടറി പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു.

ബി.ജെ.പി.

കൊയിലാണ്ടി: ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ ജില്ലാ ട്രഷറർ വി.കെ. ജയൻ പതാക ഉയർത്തി. എസ്.ആർ. ജയ്കിഷ്, വായനാരി വിനോദ്, ഒ. മാധവൻ, വി.കെ. മുകുന്ദൻ, അഭിൻ അശോക്, അമൽ ഷാജി, കെ.പി.എൽ. മനോജ് എന്നിവർ സംബന്ധിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *