KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഗ്രാന്റ് സർക്കസ് ഫിബ്രവരി 3 മുതൽ

കൊയിലാണ്ടി: ഒരു മാസം നീണ്ടു നിൽക്കുന്ന ഗ്രാന്റ് സർക്കസിന് ഫിബ്രവരി 3ന് തുടക്കമാകും. സർക്കസ് കലയിൽ വേറിട്ട തരംഗം നിൽകി അവിസ്മരണീയ കാഴ്ചകളാൽ അമ്പരപ്പിക്കുന്ന ഗ്രാന്റ് കേരള സർക്കസ് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യന്റെ അദ്ധ്യക്ഷതയിൽ എം. എൽ. എ. കെ. ദാസൻ നിർവ്വഹിക്കും. കൊയിലാണ്ടി പോലീസ് സ്‌റ്റേഷന് സമീപമുള്ള ഗ്രൗണ്ടിലാണ് വേദി സജ്ജമാക്കിയത്.

പാശ്ചാത്യ സംഗീതവും, ലേസർ ലൈറ്റിന്റെ മാസ്മരിക പ്രകാശധാരയിൽ ആധുനിക സർക്കസ് കലയും ഒത്തുചേർന്ന് ആഫ്രിക്കൻ കലകാരന്മാരുടെയും, മണിപ്പൂരി കലാകാരന്മാരുടെയും നയന മനോഹരമായ കലാ സൃഷ്ടി അവതരിപ്പിക്കുന്നു. ഓരോ ഷോയും രണ്ട് മണുക്കൂർ ഉണ്ടായിരിക്കുമെന്നും ദിവസേന 3 ഷോയും നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 1 മണി, 4 മണി, 7 മണി എന്നിങ്ങനെ 100, 150, 200 നിരക്കുകളിലാണ് പ്രദർശനം. ഉദ്ഘാടനത്തിന് രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ എം. എൻ. ചന്ദ്രൻ, മാേേനജർ പി. എം. ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *