KOYILANDY DIARY

The Perfect News Portal

കാർഷിക ഉൽപ്പന്നങ്ങൾക്ക് GAP സർട്ടിഫിക്കേഷൻ നൽകുന്നു

കൊയിലാണ്ടി: നഗരസഭ കൃഷിഭവനിൽ നല്ല കൃഷി മുറകൾ പദ്ധതിപ്രകാരമുളള നിബന്ധനകൾ പാലിച്ച് കൃഷി ചെയ്യുന്ന പഴം, പച്ചക്കറി കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് കൃഷി വകുപ്പ് – Good Agricultural Practice (GAP) സർട്ടിഫിക്കേഷൻ അനുവദിക്കുന്നു. ജൈവ പച്ചക്കറി പഴങ്ങൾ എന്നിവയ്ക്ക് നല്ല വില ലഭിക്കുവാൻ സഹായിക്കുന്ന പദ്ധതിയാണ് ഇത്. കുറഞ്ഞത് 20 സെന്റ് സ്ഥലത്ത് കൃഷിചെയ്യുന്ന വ്യക്തികൾക്കും 1 ഏക്കർ കൃഷി ചെയ്യുന്ന ഗ്രൂപ്പുകൾക്കും അപേക്ഷിക്കാവുന്നതാണ്.

താൽപര്യമുളള കർഷകർ ഉടൻ തന്നെ കൃഷിഭവനിൽ പേര് രജിസ്ട്രർ ചെയ്യേണ്ടതാണ്. പദ്ധതിയുടെ ഭാഗമായി മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് , റൂറൽ കമ്പോസ്റ്റ് യൂണിറ്റ് എന്നിവയ്ക്ക് സബ്ബ്‌സിഡി ലഭിക്കുന്നതാണ്.

നല്ല കൃഷിമുറകൾ പാലിച്ചുള്ള കൃഷി രീതിയെക്കുറിച്ചുള്ള പരിശീലന ക്ലാസ്സ് ഫിബ്രവരി 2ന് ഉച്ചക്ക് 2 മണിക്ക് കൊയിലാണ്ടി കൃഷിഭവനിൽ നടക്കുമെന്ന് അധികൃതർ അറയിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *