KOYILANDY DIARY

The Perfect News Portal

വർണ്ണോൽസവം സമാപിച്ചു

കൊയിലാണ്ടി. പൂക്കാട് കലാലയവും, ചേമഞ്ചേരി ഗ്രാമപഞ്ചായത്തും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച വർണ്ണോൽസവം സമാപിച്ചു. ആയിരത്തി അഞ്ഞൂറ് കുഞ്ഞ് ചിത്രകാരൻമാർ പങ്കെടുത്തു. ഇതിൽ നിന്നും തെരഞ്ഞെടുത്ത 100 ചിത്രങ്ങൾ പൂക്കാട് എഫ് എഫ്, ഹാളിൽ പ്രദർശിപ്പിച്ചു. സമാപനം കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ ചിത്രം വരച്ച് ഉൽഘാടനം ചെയ്യുന്നു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻകോട്ട് അദ്ധ്യക്ഷത വഹിച്ചു. ബാലൻ കുനിയിൽ, എ. കെ. രമേശ്, എം.വി.എസ്. പൂക്കാട്, ദാമു കാഞ്ഞിലശ്ശേരി, യു.കെ.രാഘവൻ, ഉണ്ണി തിയ്യക്കണ്ടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *