KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി ടൗണിൽ അവശനിലയിൽ കണ്ടെത്തിയ ആളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഇന്നലെയായിരുന്നു സംഭവം. ഇയാളെ ശ്രദ്ധയിൽപ്പെട്ട ഉടനെ നാട്ടുകാരുടെ സഹായത്താൽ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല. സുമാർ 35 വയസ്സ് പ്രായം തോനിക്കും. മെലിഞ്ഞ് വെളുത്ത ശരീരം ചുവന്ന കള്ളി ഷർട്ട്, ലുങ്കി എന്നിവയാണ് ധരിച്ചത്. കുറ്റിതാടി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ടി. യാനെ കുറിച്ച എന്തെങ്കിലും സുചനകൾ ലഭിക്കുന്നവർ 0496 2620236, 9497980798 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *