KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കടകളിൽ മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ആറോളo കടകളിൽ മോഷണം. പഴയ മാർക്കറ്റ് റോഡിൽ സ്റ്റാർ മറൈൻ, ജനത മറൈൻ സ്റ്റോർ, ജുമാമസ്ജിദ് റോഡിലെ ലക്കി ബിരിയാണി സ്റ്റോർ, ബ്ലു സ്റ്റാർ ഗോഡൗൺ, താഴങ്ങാടി റോഡിൽ വെസ്റ്റെൺ  സെയിൽസ്, എൻ. എൻ. ട്രേഡേഴ്സ് എന്നീ കടകളിലാണ്  മോഷണം നടന്നത്. ഏകദേശം 25000 രൂപ യോളം മോഷണം പോയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോലീസ് രാത്രികാല പെട്രോളിങ് ശക്തമാക്കണമെന്ന് കൊയിലാണ്ടി മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപെട്ടു. പ്രസിഡന്റ്‌ കെ. കെ നിയാസ് അധ്യക്ഷതവഹിച്ചു. കെ.പി. രാജേഷ്, കെ. ദിനേശൻ, പി. കെ. ഷുഹൈബ്, പി. ഉസ്മാൻ. പി. ചന്ദ്രൻ, പി. കെ. മനീഷ്, വി. കെ. ഹമീദ്, അമേത് കുഞ്ഞഹമദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *