KOYILANDY DIARY

The Perfect News Portal

കൊട്ടിയൂര്‍ പീഡനം: കൂട്ടുപ്രതികളായ മൂന്നുപേര്‍ കീഴടങ്ങി

കണ്ണൂര്‍ : കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കൂട്ടുപ്രതികളായ മൂന്നുപേര്‍ കീഴടങ്ങി. കേസിലെ എട്ടാം പ്രതിയും വയനാട് ഹോളി ഇന്‍ഫന്റ് മേരി ഫോണ്ട്ലിങ് ഹോം നടത്തിപ്പുകാരി സിസ്റ്റര്‍ ഒഫീലിയ, ഒന്‍പതാം പ്രതി വയനാട് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം, പത്താം പ്രതിയും കമ്മറ്റിയംഗവുമായ സിസ്റ്റര്‍ ബെറ്റി ജോസഫ് എന്നിവരാണ് വെള്ളിയാഴ്ച രാവിലെ അന്വേഷണ ഉദ്യോഗസ്ഥാനായ പേരാവൂര്‍ സിഐ എന്‍ സുനില്‍ കുമാര്‍ മുന്‍പാകെ കീഴടങ്ങിയത്.

കഴിഞ്ഞ ചൊവ്വാഴ്ച പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ച ഹൈക്കോടതി അഞ്ചുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകാനായിരുന്നു കോടി നിര്‍ദേശിച്ചത്. രണ്ടാം പ്രതി തങ്കമ്മയാണ് കേസില്‍ ഇനി കീഴടങ്ങാനുള്ളത്. കീഴടങ്ങല്‍ സമയപരിധി അവസാനിക്കുന്ന ശനിയാഴ്ച ഇവര്‍ ഹാജരാകുമെന്നാണ് സൂചന.

 

Leave a Reply

Your email address will not be published. Required fields are marked *