KOYILANDY DIARY

The Perfect News Portal

കേരള പോലീസിന്റെ നടപടിയ്ക്കെതിരെ സിപിഐ കേന്ദ്രനേതൃത്വം

ന്യൂഡല്‍ഹി : മഹിജയ്ക്കെതിരായ കേരള പോലീസിന്റെ നടപടിയ്ക്കെതിരെ സിപിഐ കേന്ദ്രനേതൃത്വം. പോലീസ് തുടര്‍ച്ചയായി ഗുരുതര വീഴ്ചകള്‍ വരുത്തുന്നതായി സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി വ്യക്തമാക്കി. പല വിഷയങ്ങളിലും പോലീസ് സ്വീകരിക്കുന്നത് തെറ്റായ നിലപാടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ സിപിഐ എല്‍ഡിഎഫിന് ഒപ്പമാണ്. തര്‍ക്കങ്ങള്‍ സംസ്ഥാനതലത്തില്‍ ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പാക്കണം. തര്‍ക്കങ്ങളേക്കുറിച്ച്‌ കേന്ദ്ര നേതാക്കള്‍ തമ്മില്‍ സംസാരിക്കുകയാണ് വേണ്ടത്. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ശരിയല്ലെന്നും സുധാകര്‍ റെഡ്ഡി ചൂണ്ടിക്കാട്ടി.

നേരത്തെ, ഇടുക്കിയിലെ ഭൂമി കയ്യേറ്റം, ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കെതിരായ പൊലീസ് നടപടി തുടങ്ങി വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കാനത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശനിയാഴ്ച കണ്ണൂരില്‍ വാര്‍ത്താ സമ്മേളനം വിളിച്ച്‌ മറുപടി നല്‍കാനിരിക്കെയാണ് സിപിഐ കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *