KOYILANDY DIARY.COM

The Perfect News Portal

കേരളം: ട്രെയിനുകള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ശനിയാഴ്ച ഇതുവഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. പകല്‍ സമയം അങ്കമാലി വഴി കടന്നു പോകുന്ന ട്രെയിനുകള്‍ അര മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെ വഴിയില്‍ പിടിച്ചിടാനും സാദ്ധ്യതയുണ്ടെന്ന് റെയില്‍വേ അറിയിച്ചു. സ്റ്റേഷനിലെ സിഗ്നല്‍ സംവിധാനങ്ങളുടെ പരിഷ്കരണവും പാളങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന ജോലികളും നടക്കുന്നതിനാലാണിത്.

ഭാഗികമായി റദ്ദാക്കിയ സര്‍വീസുകള്‍
* തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് എറണാകുളം വരെ മാത്രമേ സര്‍വീസ് നടത്തൂ.
*എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി ചാലക്കുടിയില്‍ നിന്നാകും സര്‍വീസ് ആരംഭിക്കുക.

പൂര്‍ണമായും റദ്ദാക്കിയ സര്‍വീസുകള്‍
* പാലക്കാട് – എറണാകുളം മെമു
*രാവിലെ ആറ് മണിക്ക് എറണാകുളത്ത് നിന്നുള്ള ഗുരുവായൂര്‍ പാസഞ്ചര്‍, തിരിച്ച്‌ ഉച്ചക്ക് ഒരു മണിക്കുള്ള ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍.
* രാവിലെ ഒന്‍പത് മണിക്കുള്ള ഗുരുവായൂര്‍- തൃശ്ശൂര്‍ പാസഞ്ചര്‍, 10.55ന് തൃശൂരില്‍ നിന്നുള്ള ഗുരുവായൂര്‍ പാസഞ്ചര്‍

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!