KOYILANDY DIARY

The Perfect News Portal

കെ. എസ്. കെ. ടി. യു. നേതൃത്വത്തിൽ നഗരസഭയിലേക്ക് നിവേദന മാർച്ച് നടത്തി

കൊയിലാണ്ടി > കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യുണിയൻ നേതൃത്വത്തിൽ ഭൂരഹിത ഭവന രഹിതരുടെ നിവേദന മാർച്ച് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭാ ഓഫീസിലേക്ക് നടന്ന മാർച്ച് കർഷകസംഘം ജില്ലാ സെക്രട്ടറി പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി. വി. മാധവൻ അദ്ധ്യക്ഷതവഹിച്ചു. സി. പി. ഐ. എം. ഏരിയാ കമ്മിറ്റി അംഗം ടി. കെ. ചന്ദ്രൻ മാസ്റ്റർ, ലോക്കൽ സെക്രട്ടറി പി. കെ. ഭരതൻ, വി. സുന്ദരൻ മാസ്റ്റർ, വി. വി. കരുണൻ, ആർ. കെ. അനി, എ. കെ. ബാലൻ തുടങ്ങിയവർ സംസാരിച്ചു. കെ. സുകുമാരൻ സ്വാഗതവും എ. കെ. അനിൽകുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *