KOYILANDY DIARY

The Perfect News Portal

വിവാഹമോചന വാര്‍ത്തകള്‍ക്ക് ഉചിതമായ മറുപടി നല്‍കി ഐശ്വര്യ റായ്

ബോളീവുഡ് താര ദന്പതികളായ ഐശ്വര്യയും അഭിഷേകും വേര്‍പിരിയുന്നെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. കുടുംബ പ്രശ്നങ്ങള്‍ മൂലം ഐശ്വര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം അഭ്യുഹങ്ങള്‍ക്ക് ഉചിതമായ മറുപടിയാണ് അഭിഷേകും ഐശ്വര്യയും നല്‍കിയിരിക്കുന്നത്. പ്രശ്സത ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ അന്‍പതാം ജന്മദിനത്തിലാണ് ഇരുവരും ഒന്നിച്ച്‌ എത്തിയത്. ഇരുവരുടേയും വിവാഹ മോചന, ആത്മഹത്യ വാര്‍ത്തകള്‍ ബച്ചന്‍ കുടുബം തള്ളി. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അഭ്യൂഹങ്ങള്‍ക്കിടയില്‍ ഇരുവരും ഒന്നിച്ചെത്തിയത് ആരാധകര്‍ക്കും ഏറെ സന്തോഷം പകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *