KOYILANDY DIARY

The Perfect News Portal

ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ട സ്ഫോടനം

ആഗ്ര: ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപം ഇരട്ട സ്ഫോടനം. ആഗ്ര കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന് സമീപത്തെ മാലിന്യ കൂമ്പാരത്തിലായിരുന്നു ആദ്യ സ്ഫോടനം. ഇതിന് പിന്നാലെ തൊട്ടടുത്ത വീട്ടില്‍ രണ്ടാമത്തെ സ്ഫോടനം ഉണ്ടാകുകയായിരുന്നു. സ്ഫോടനങ്ങളില്‍ ആര്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായത്.

സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു. റെയില്‍വേ ട്രാക്കിനു സമീപത്തുനിന്ന് ഭീഷണി കത്ത് കണ്ടെത്തിയതായും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഐഎസ് ഭീഷണിയെ തുടര്‍ന്ന് താജ്മഹലിനു സുരക്ഷ ശക്തമാക്കിയിരുന്നു. ഭീകരര്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളിലൊന്നാണു താജ്മഹല്‍ എന്ന തരത്തില്‍ ഐഎസ് ആഭിമുഖ്യമുള്ള വെബ്‌സൈറ്റിലാണു പ്രചാരണമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *