KOYILANDY DIARY

The Perfect News Portal

കെഎസ്ടിഎ വടക്കന്‍ മേഖലാ ജാഥക്ക് കോഴിക്കോട് ആവേശകരമായ സ്വീകരണം

കോഴിക്കോട് > പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ സന്ദേശവുമായി പര്യടനം നടത്തുന്ന കെഎസ്ടിഎ വടക്കന്‍ മേഖലാ ജാഥക്ക് കോഴിക്കോട് ജില്ലയില്‍ ആവേശകരമായ സ്വീകരണം. സംസ്ഥാന സെക്രട്ടറി കെ സി ഹരികൃഷ്ണന്‍ നയിക്കുന്ന ജാഥ ബുധനാഴ്ച താമരശേരിയില്‍നിന്നാരംഭിച്ച് രാമനാട്ടുകരയില്‍ സമാപിച്ചു. നടുവണ്ണുര്‍, കുറ്റ്യാടി, വടകര, കൊയിലാണ്ടി, കോഴിക്കോട് എന്നിവിടങ്ങളില്‍ ജാഥയെ വരവേറ്റു.

സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ലീഡര്‍ക്കുപുറമേ കെ ബദറുന്നീസ, കെ കെ പ്രകാശന്‍, എ കെ ബീന, പി വേണുഗോപാലന്‍, പി പി രഘുനാഥ്, വി പി ഇന്ദിര, കെ  ഗോപാലന്‍, എം കെ മോഹന്‍കുമാര്‍, ആര്‍ വി അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.  ജാഥ വ്യാഴാഴ്ച മലപ്പുറം ജില്ലയില്‍ പര്യടനം നടത്തും. രാവിലെ ഒമ്പതരക്ക് കലിക്കറ്റ് സര്‍വകലാശാലയിലാണ് ആദ്യ സ്വീകരണം.

 

Leave a Reply

Your email address will not be published. Required fields are marked *