KOYILANDY DIARY

The Perfect News Portal

കെഎസ്ആർടിസി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരിയിൽ കെഎസ്ആർടിസി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. രാവിലെ എട്ടരക്കായിരുന്നു സംഭവം. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ ജംങ്ഷനിലെ കൊടും വളവിൽ ആണ് അപകടം ഉണ്ടായത്. ബസ്സ് കാത്തിരിപ്പു കേന്ദ്രത്തിലേക്കാണ് ഇടിച്ചു കയറിയത്. അഞ്ച് വിദ്യാർഥികൾക്കും യാത്രക്കാർക്കുമാണ് പരിക്കേറ്റത്. കോൺക്രീറ്റ് മേൽക്കൂര തകർന്ന് വീണെങ്കിലും സമീപത്തെ ടിവി കിയോസ്കിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *