KOYILANDY DIARY

The Perfect News Portal

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും

മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും. ജോധ്പൂര്‍ കോടതിയുടേതാണ് വിധി.

1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിനിമാ താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു, സെനാലി ബിന്ദ്ര, നീലം എന്നിവരെയും സല്‍മാന്റെ സഹായികളായ ദുഷ്യന്ത് സിങ്, ദിനേശ് ഗൗരേയും കോടതി വെറുതെവിട്ടു.

വന്യജീവി സംരക്ഷണ നിയമത്തിലെ 51, ഇന്ത്യന്‍ ശിക്ഷാ നിയമം 149 വകുപ്പുകള്‍ പ്രകാരമുള്ള കേസില്‍ കഴിഞ്ഞ മാസം 28നാണ് വിചാരണ കോടതിയില്‍ വാദം പൂര്‍ത്തിയായത്. ആറു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *